ഛത്തീസ്ഘട്ട്; പ്രാര്‍ത്ഥനാസമ്മേളനത്തിനിടയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു, ബൈബിള്‍ കത്തിച്ചു

ഛത്തീസ്ഘട്ട്: ക്രൈസ്തവഭവനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരുന്ന ക്രൈസ്തവരെ ഒരു സംഘം ഹൈന്ദവതീവ്രവാദികള്‍ ആക്രമിച്ചു. 70 പേരടങ്ങുന്ന അക്രമിസംഘം വെല്‍ഡിംങ് ഉപകരണങ്ങള്‍ കൊണ്ട് ക്രൈസ്തവരെ ആക്രമിക്കുകയും ബൈബിള്‍ കത്തിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

യുകെ കേന്ദ്രമായുളള ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യം അസഭ്യവചനങ്ങള്‍ കൊണ്ടാണ് അക്രമികള്‍ ക്രൈസ്തവരെ നേരിട്ടത്. തുടര്‍ന്ന് ആക്രമണം ശാരീരികമായി മാറുകയായിരുന്നു. ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ മുഖമായിട്ടാണ് വാര്‍ത്തയില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ആദിവാസികളോ തദ്ദേശീയരോ ആയ ക്രൈസ്തവരാണ് ഛത്തീസ്ഘട്ടില്‍ ഏറെയുമുള്ളത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഇവര്‍ കഠിനമായ ആക്രമണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates