ഹോംങ് കോംങ്: ചൈനയിലെ ക്രൈസ്തവര്‍ വീണ്ടും മതപീഡനങ്ങളുടെ ഭീഷണിയില്‍. ദേവാലയങ്ങള്‍ പൊളിക്കാനും വിശുദ്ധരൂപങ്ങള്‍ നീക്കാനുമാണ് അധികാരികളുടെ ശ്രമം. സിവാന്‍സി രൂപതയിലെ ഷെങ്ഡയാലങ് ദേവാലയത്തിലെ വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരികളുടെ ശ്രമങ്ങളാണ് വിശ്വാസികളെ പേടിയിലാഴ്ത്തിയിരിക്കുന്നത്.
ചൈനയില്‍ ഇതിനകം നടന്നിരുന്ന കുരിശു നീക്കം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ വിശ്വാസികള്‍ കാണുന്നത്. വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്യുമെന്ന ഭീതി പരന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിശ്വാസികള്‍ ദേവാലയത്തിന് കാവല്‍ നിന്നിരുന്നു. വിശുദ്ധ രൂപങ്ങള്‍ന ീക്കം ചെയ്തതിന് ശേഷം ഷ്രൈന്‍ തന്നെ തകര്‍ത്തുകളയുമോയെന്നാണ് വിശ്വാസികളുടെ ഭീതി.
ഹെബി പ്രവിശ്യയില്‍ ക്രൈസ്തവര്‍ കൂടുതലായി മതപീഡനം നേരിടുന്നുണ്ടെന്നാണ് കരുതുന്നത്. കത്തോലിക്കാ പ്രാതിനിധ്യം ഇവിടെയാണ് ഏറ്റവും കൂടുതല്‍.