Tuesday, July 1, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ സീറോ മലബാർ യൂണിവേഴ്സിറ്റി വിദ്യാർഥി സംഗമം “പേൾ ഗാലാ “സംഘടിപ്പിക്കുന്നു

    പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽ പെട്ട വിദ്യാർത്ഥി കൾക്കായി ‘പേൾ ഗാലാ’ എന്ന പേരിൽ സംഗമം സംഘടിപ്പിക്കുന്നു.

    മാർച്ച്‌ മാസം 28 ആം തിയതി ഓശാന ഞായറാഴ്ച സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . വൈകിട്ട് 7 മണിമുതൽ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമിൽ നിന്നുമുള്ള റെവ . ഫാ. ബിനോജ് മുളവരിക്കൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത് .

    സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കൾ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തിൽ ആൽമീയവും ഭൗതികവുമായ കാര്യങ്ങളിൽ മാർഗ്ഗനിർദേശങ്ങളും സഹായവും നൽകുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് ‘പേൾ ഗാലാ’ സംഗമം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷൻ , യൂത്ത് കമ്മീഷൻ , ഇവാ ഞ്ചലൈസേഷൻ കമ്മീഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ താഴെ പറയുന്ന ലിങ്കിൽ കൂടി രെജിസ്റ്റർ ചെയ്യണമെന്ന് മൈഗ്രന്റ്‌സ് കമ്മീഷൻ ചെയർമാൻ ഫാ. ആൻഡ്രൂസ് ചെതല ൻ അറിയിച്ചു .

    https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u

    വിശദവിവരങ്ങൾ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുന്നതിനും താഴെ കാണുന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്.

    migrantsgb@csmegb.org

    Many thanks,

    Fr Tomy Adattu

    PRO, Catholic Syro Malabar Eparchy of Great Britain

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!