Wednesday, February 25, 2026
spot_img
More

    ബൈഡന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെതിരെ അന്വേഷണം

    വാഷിംങ്ടണ്‍: സാന്റ ക്ലാര യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഈശോസഭാംഗവുമായ ഫാ. കെവിന്‍ ഓബ്രിയാന് എതിരെ അന്വേഷണം. അപമര്യാദയോടെയുള്ള പെരുമാറ്റമാണ് വൈദികനെതിരെയുള്ള ആരോപണം. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങിന് മുമ്പ് സെന്റ് മാത്യൂസ് കത്തീഡ്രലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികനായിരുന്നത് ഇദ്ദേഹമായിരുന്നു.. ബൈഡനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.

    മാര്‍ച്ച് 15 ാം തീയതിയാണ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫാ. കെവിനെതിരെയുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഫാ. കെവിനില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള അപമര്യാദ നേരിട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം ജസ്യൂട്ട്‌സ് യുഎസ്എ വെസ്റ്റ് പ്രൊവിന്‍ഷ്യാല്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണ്ണസമ്മതമാണെന്ന് ഫാ. കെവിന്‍ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!