കഴിവില്ലായ്മയോര്‍ത്ത് വിലപിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. കാരണം എനിക്ക് പാടാനറിയില്ല, പ്രസംഗിക്കാനറിയില്ല, സംഘാടകശേഷിയില്ല അങ്ങനെ ഒരുപാട് ഇല്ലായ്മകളുടെ വിഷമങ്ങളുമായി നടന്നിരുന്ന കാലങ്ങളില്‍ എന്റെ ആത്മീയപിതാവ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു,
നിന്റെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല ദൈവം നിന്നെ വിളിച്ചിരിക്കുന്നത്. നിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല ദൈവം നിന്നെ വിളിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ദൈവം പിന്നെ പരിശുദ്ധാത്മാവിനെ നല്‌കേണ്ട ആവശ്യമില്ല. അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് നീ ചിന്തിക്കുക. പരിശുദ്ധാ്ത്മാവിന്റെ അപരിമേയമായ ശക്തിയെക്കുറിച്ച് ചിന്തിക്കുക.
അതെന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. അന്നുമുതല്‍ എന്റെ പരിമിതമായ സ്വ്പ്‌നങ്ങളെ മാറ്റിവച്ച് ലോകസുവിശേഷീകരണത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കാനും മറ്റും ആരംഭിച്ചു. സുവിശേഷവല്ക്കരണം യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്, നമ്മുടെയല്ല, നമ്മുടെ പ്ലാനുകള്‍ അവിടെ ആവശ്യമില്ല. ദൈവത്തിന്റെ ആത്മാവ് നയിക്കുന്ന വഴിയെ അങ്ങ് പോയാല്‍ മതി. അവന്റെ ശബ്ദം കേട്ടാല്‍ മതി. അവിടെ നമുടെ കഴിവിന് വലിയ പ്രസക്തിയില്ല. ദൈവം പ്രവര്‍ത്തിക്കുക എന്നതാണ് വലിയ കാര്യം.
നമ്മുടെ ശുശ്രൂഷകളെല്ലാം ശുഷ്‌ക്കമായി പോകുന്നതിന് കാരണം ദൈവം അവിടെ പ്രവര്‍ത്തിക്കുന്നത് കുറഞ്ഞുവരുന്നു എന്നതാണ്. നമ്മള്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നു. പക്ഷേ ദൈവം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. ഈ കാലഘട്ടത്തില്‍ ഫലദായകമായ സുവിശേഷം പ്രഘോഷിക്കണമെങ്കില്‍ നാം നമ്മെതന്നെ ചെറുതാക്കി മാറ്റേണ്ടതുണ്ട്. നമ്മളെ തന്നെ കേന്ദ്രീകരിച്ചുളള ചിന്തകള്‍ മാറ്റിക്കൊണ്ട് പരിശുദ്ധാത്മാവിനെ കേന്ദ്രീകരിച്ചുകൊണ്ട് നമുക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ നമുക്ക് വലിയ വെല്ലുവിളികളുണ്ട്. സഭ ഒരുപാട് ഞെരുക്കപ്പെട്ടുകഴിഞ്ഞു. നമുക്ക് ഒരുപാട് ഇല്ലായ്മകളെല്ലാമുണ്ട്. ഇവിടെ എങ്ങനെ ഫലദായകമായി സുവിശേഷം പ്രഘോഷിക്കാന്‍ കഴിയും.? ഇവിടെ എങ്ങനെ ഈ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കഴിയും? എല്ലാ മേഖലയിലും ക്രിസ്തീയ വിശ്വാസം ഞെരുക്കപ്പെടുമ്പോള്‍, സഭ നിസ്സഹായതയുടെ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ എങ്ങനെ നമുക്ക് സുവിശേഷത്തെ യൂറോപ്പില്‍ ആളിക്കത്തിക്കാന്‍ സാധിക്കും. എങ്ങനെ സഭയുടെ മഹത്വം വീണ്ടെടുക്കാന്‍ സാധിക്കും? എങ്ങനെ യൂറോപ്പിലെ ജീവിതഗതി മാറ്റുവാന്‍ സാധിക്കും?
നമ്മുടെ കഴിവിനെ കേന്ദ്രീകരിച്ചു ചിന്തിക്കുമ്പോള്‍ ന ാം അവിടെ ഭയപ്പെട്ടുപോകും. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അത് വളരെ എളുപ്പമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എവിടെയൊക്കെ സഭ ദുര്‍ബലമായിട്ടുണ്ടോ ,എവിടെയൊക്കെ ദൈവജനം നിസ്സഹായതയിലേക്ക് പോയിട്ടുണ്ടോ, എവിടെയൊക്കെ ദൈവജനം ഹൃദയം തുറന്ന് നിലവിളിച്ചിട്ടുണ്ടോ, അവിടെയൊക്കെ ദൈവം ആ നിലവിളിക്ക് ഉത്തരം നല്കിയവഴിയുണ്ട്.
ആ ഉത്തരം എന്നത് എപ്പോഴും ഒരുവ്യക്തിയാണ്. ഉദാഹരണത്തിന് ഈജി്പ്തിലെ ഫറവോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവര്‍ക്കൊരു രക്ഷകിട്ടുമെന്ന്. അവര്‍ നിസ്സഹായതയില്‍ ദൈവത്തോട് നിലവിളിച്ചു. ആ നിലവിളിക്ക് ദൈവം നല്കിയ ഉത്തരമായിരുന്നു മോശ. മോശയിലൂടെയാണ് ദൈവം പ്രവര്‍ത്തിച്ചത്.
യൂറോപ്പില്‍ ആല്‍ബജസീയന്‍ പാഷണ്ഡത വ്യാപിച്ചപ്പോള്‍ എല്ലാവരും പ്രവചിച്ചു ഇനി യൂറോപ്പിലെ കത്തോലിക്കാസഭയ്ക്ക് ഭാവിയില്ലെന്ന്.പക്ഷേ ഒരുപാട് പേര്‍ നിലവിളിച്ചുപ്രാര്‍ത്ഥിച്ചു.
ആ നിസ്സഹായതയില്‍, ആ നിലവിളിക്ക് ദൈവം നല്കിയ മറുപടികളാണ് വിശുദ്ധ ഡൊമനിക്കും വിശുദ്ധ അന്തോനീസും. അവരുടെ ശുശ്രൂഷകളിലൂടെ ആല്‍ബജസീയന്‍ പാഷണ്ഡതയുടെ വേരുകള്‍ അറുത്തുകളയാന്‍ സാധിച്ചു. കത്തോലിക്കാസഭ വീണ്ടും മഹത്വമാര്‍ജ്ജിച്ചു.
അതുപോലെ തന്നെ സഭ അന്ധകാരത്തിന്റെ നാളുകളിലൂടെ കടന്നുപോയപ്പോള്‍ ഫ്രാന്‍സിസ് അസ്സീസിയെന്ന വ്യക്തിയിലൂടെ ദൈവം ആ കാലഘട്ടത്തെ ഉണര്‍ത്തിയെടുത്തു. അപ്പോള്‍ ദൈവം എപ്പോഴും സഭയുടെ പ്രതിസന്ധികളില്‍, ദൈവജനത്തിന്റെ നിസ്സഹായതകളില്‍ ഉത്തരം നല്കുന്നത് ചില വ്യക്തികളിലൂടെയാണ്. ദൈവത്തിന് വേണ്ടി നിലകൊള്ളാന്‍ കഴിവുള്ള, ദൈവത്തിന്റെ ശബ്ദമാകാന്‍ കഴിവുള്ള, ദൈവത്തിനായി പൂര്‍ണ്ണമായും അടിയറവയ്ക്കാന്‍ കഴിവുള്ള വ്യക്തികളുണ്ടെങ്കില്‍ നമുക്ക് ഈ കാലഘട്ടത്തിലും യൂറോപ്പിനെ അടിമുടി മാറ്റുവാന്‍ സാധി്ക്കും.
സഭയുടെ മഹത്വം വീണ്ടെടുക്കാന്‍ സാധിക്കും. പ്രതിബന്ധങ്ങളെ നോക്കി ഭയപ്പെടരുത്. സാഹചര്യങ്ങള്‍ പ്രതികൂലമാണെന്ന് കരുതി തളര്‍ന്നുപോകരുത്. സാഹചര്യത്തിന് അനുസരിച്ചുള്ള ശുശ്രൂഷയല്ല നാം ചെയ്യേണ്ടത്.സാഹചര്യങ്ങളെ മാറ്റിമറിക്കുന്ന ശുശ്രൂഷ ചെയ്യണമെങ്കില്‍ നാം കര്‍ത്താവിലേക്ക് നോക്കണം.
ശാലോം ടിവി ആരംഭിക്കുന്ന കാലത്ത് എല്ലായിടത്തു നിന്നും നിരുത്സാഹപ്പെടുത്തുന്ന കമന്റുകള്‍ കേട്ടുകൊണ്ടിരുന്ന കാലത്ത് എനിക്ക് ശക്തി പകര്‍ന്നത് ദൈവത്തിന്റെ വചനമായിരുന്നു. റോമ 8 31 .
ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക ്എതിരുനില്ക്കും? ്പ്രിയപ്പെട്ടവരേ, നാം ചെയ്യുന്നത് ദൈവത്തിന്റെ ഹിതമാണെ്ങ്കില്‍ നാം ആത്മധൈര്യത്തോടെ മുന്നോട്ടുപോകണം. ലോകസുവിശേഷീകരണവും ആത്മാക്കളുടെ രക്ഷയും ദൈവത്തിന്റെ പദ്ധതിയാണ്.
ദൈവത്തിന്റെ കുടുംബമായ സഭയിലേക്ക് എല്ലാവരും വരണമെന്നതും എല്ലാവരോടും സുവിശേഷം പ്രസംഗിക്കണമെന്നതും ദൈവത്തിന്റെ പദ്ധതിയാണ്. അതുകൊണ്ട് അവന്റെ പദ്ധതിക്കനുസരിച്ച് നാം പ്രവര്‍ത്തിക്കുമ്പോള്‍ അവന്‍ നമ്മുടെ കൂടെയുണ്ടാവും. അവന്‍ നമ്മുടെ പക്ഷത്തെങ്കില്‍ നമുക്ക് വിജയിക്കുവാന്‍ സാധിക്കും.
യൂറോപ്പിന്റെ പ്രതികൂലങ്ങളെയോര്‍ത്ത് നാം ഭയപ്പെട്ട് പിന്തിരിഞ്ഞുപോകരുത്, നാം ഒതുങ്ങിക്കൂടരുത്. മറിച്ച് നമ്മുടെ വലിയവനായ ദൈവത്തില്‍ , അവിടുത്തെ വാഗ്ദാനത്തില്‍ വിശ്വസിച്ച് മുന്നോട്ടുപോകുമ്പോള്‍ നമുക്ക് വിജയം വരിക്കാനായി സാധിക്കും. അതുകൊണ്ട് സാഹചര്യം അനുകൂലമാകാന്‍ നാം കാത്തിരിക്കരുത്. മറിച്ച് സാഹചര്യം അനുകൂലമല്ലാത്തപ്പോഴും ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ ചുവടുകള്‍ വയക്കുമ്പോള്‍, ദൈവത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാഹചര്യങ്ങള്‍ മാറ്റിമറിക്കുന്ന അനുഭവങ്ങള്‍ നമുക്കുണ്ടാകും.
സഭാപ്രസംഗി 4 ല്‍ നാം ഇങ്ങനെ വായിക്കുന്നു. കാറ്റുനോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോ്ക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ചെയ്യുന്നില്ല എന്ന്. യൂകെയിലെ കാലാവസ്ഥയെക്കുറിച്ച് നമുക്കറിയാം. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ് അവിടുത്തെ കാലാവസ്ഥ. അതുനോക്കിയിരുന്നാല്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.
നമുക്ക് കാലാവസ്ഥ നോക്കാന്‍ പറ്റില്ല, സാഹചര്യം നോക്കാന്‍പറ്റില്ല, നമുക്ക് സുവിശേഷത്തിന്റെ എമര്‍ജന്‍സിയുണ്ട്. ലോകം നശിച്ചുകൊണ്ടിരിക്കുകയാണ്,മ നു്ഷ്യര്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് എത്രയും വേഗം ലോകം മുഴുവനും സുവിശേഷം എത്തിക്കണം.
ദൈവം നമ്മെ എത്തിച്ചിരിക്കുന്ന നാട്ടില്‍ ആ നാട്ടിലെ ജനങ്ങളെയോര്‍ത്ത് ഭാരമുണ്ടെങ്കിലാണ് നമുക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഭാരം ഉളളിലുള്ളപ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാതിരിക്കാനോ പ്രവര്‍ത്തിക്കാതിരിക്കാനോ ആവില്ല. ഈ ഭാരമില്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഉപരിപ്ലവമായിരിക്കും.
പ്ര്‌ത്യേകമായവിധത്തില്‍ ദൈവജനം നിലവിളിക്കുമ്പോള്‍ ദൈവം ആ നിലവിളിക്കുത്തരമായിചില പ്രത്യേക വ്യക്തികളെ തിരഞ്ഞെടുക്കുന്നു എന്ന ചിന്തവച്ചുനോക്കുമ്പോള്‍ ഒരുപക്ഷേ യൂകെയിലെ വിശ്വാസം ക്ഷയിച്ചുകൊണ്ടിരുന്നപ്പോള്‍ ധാരാളമാളുകള്‍ ദശാബ്ദങ്ങളായി നിലവിളിച്ചിട്ടുണ്ടാകാം.
ആ നിലവിളിക്ക് ദൈവം നല്കിയ ഉത്തരമായിരിക്കാം മലയാളികളുടെ കുടിയേറ്റം. ആ നിലവിളിക്കുള്ള ഉത്തരമായിരിക്കാം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സ്ഥാപനം. ദൈവം നമ്മെ എന്തിനാണ് യുകെയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്, ഒരുമിച്ചുചേര്‍ന്നിരിക്കുന്നത് ..ആ തിരിച്ചറിവ് അവന്റെ ഹിതം നിറവേറ്റാനുള്ള ശക്തി നമുക്ക് നല്കും എന്ന കാര്യം തീര്‍ച്ചയാണ്.
ദൈവമാണ് നമ്മെ ഇവിടെ ഒരുമിച്ചുചേര്‍ത്തതെങ്കില്‍ മലയാളികള്‍ക്ക് ദൈവികമായ സ്വപ്‌നം നല്കിയതെങ്കില്‍ അവരത് പൂര്‍ത്തീകരിക്കും എന്ന ഉറപ്പ് നമുക്കുണ്ടായിരിക്കണം.
( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)