വത്തിക്കാന് സിറ്റി: കോവിഡ് ആരംഭിച്ചതുമുതല്‍ ഇതുവരെ വത്തിക്കാന് സംഭവിച്ച സാമ്പത്തിക നഷ്ടം 108 മില്യന്‍ യൂറോ. പ്രധാനമായും വത്തിക്കാന്റെ ടൂറിസം മേഖലയെയാണ് ഇത് ബാധിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം മുതല്‍ മ്യൂസിയങ്ങളും മറ്റ് ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.
വത്തിക്കാനിലെ പ്രമുഖ ആകര്‍ഷണ കേന്ദ്രമായ സിസ്റ്റൈന്‍ ചാപ്പല്‍ മാസങ്ങളായി ശൂന്യമായി കിടക്കുകയാണ്. കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ വത്തിക്കാന്റെ സാമ്പത്തിക നില പുരോഗമിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിശുദ്ധവാരത്തില്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ 1200 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്കിയിരുന്നു.