വീടിന് പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ദൈവികമായ സംരക്ഷണം ലഭിക്കാന്‍ മാലാഖമാരോട് പ്രാര്‍ത്ഥിക്കാം

വീട് എപ്പോഴും സുരക്ഷിതമായിരിക്കേണ്ട ഒരു ഇടമാണ്. ആത്മീയമായും ഭൗതികമായും. എന്നാല്‍ ചിലപ്പോഴെങ്കിലും വീടിന് ഈ സുരക്ഷിതത്വം നഷ്ടപ്പെടാറുണ്ട്. ബാഹ്യശക്തികളുടെ, അന്ധകാരശക്തികളുടെ ഇടപെടല്‍ വീടിന് സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മാനുഷികമായി നമുക്ക് ഇവയെ നേരിടാന്‍ കഴിയണമെന്നില്ല.

അതുകൊണ്ടുതന്നെ നമുക്ക് ഇവയെ നേരിടാന്‍ ദൈവികമായ സംരക്ഷണവും മാധ്യസ്ഥവും ആവശ്യമാണ്. നമ്മുടെ പ്രത്യേക സുരക്ഷയ്ക്കായി ദൈവം തന്നെ ഏല്പിച്ചുതന്നിരിക്കുന്നവരാണ് മാലാഖമാര്‍. നമ്മുടെ സുരക്ഷിതത്വം അവരുടെ കടമയാണ്. അക്കാരണത്താല്‍ വീടിന്റെയും നമ്മുടെയും സംരക്ഷണത്തിനായി നമുക്ക് മാലാഖമാരെ തന്നെ ആശ്രയിക്കേണ്ടിവരുന്നു. അവരെ നമുക്ക് സഹായത്തിനായി വിളിക്കുകയും ചെയ്യും. ഇതാ വീടിന്റെ പ്രത്യേകിച്ച് രാത്രികാലങ്ങളിലുള്ള സംരക്ഷണത്തിനായി മാലാഖമാരോടുള്ള പ്രാര്‍ത്ഥന:

ഞങ്ങളെ കാക്കുന്ന ദൈവത്തിന്റെ പ്രത്യേക ദൂതന്മാരേ, ഇതുവരെയുള്ള ഞങ്ങളുടെ ജീവിതവഴികളില്‍ താങ്ങും തുണയുമായി നിന്നവരേ ഞങ്ങളുടെ ഭൗതികസമ്പത്തിന്റെയും വീടിന്റെയും സംരക്ഷണം നിങ്ങള്‍ക്കായി ഏല്പിച്ചുതരുന്നു. ദൈവത്താല്‍ പ്രത്യേകമായി നിയോഗിക്കപ്പെട്ടവരേ, ഞങ്ങളുടെ വീടിനെ ബാഹ്യശക്തികളില്‍ നിന്നും അന്ധകാരശക്തികളില്‍ നിന്നും സംരക്ഷിക്കണമേ. ഞങ്ങളുടെ വീടിന്റെ നാല് അതിരുകളിലും കാവല്‍ നില്ക്കണമേ. സമാധാനത്തിലും സുരക്ഷിതത്വത്തിലും ഈ രാത്രിയില്‍ കിടന്നുറങ്ങാന്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates