കരുണയുടെ തിരുനാൾ ദിനത്തിൽ, വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ദേവാലയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും

വത്തിക്കാൻ സിറ്റി: കരുണയുടെ തിരുനാൾ ദിനമായ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കും. സാസിയായിലെ സാന്റോ സ്പിരിറ്റോയിലാണ് പാപ്പ ദിവ്യബലി അർപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് പാപ്പ ഇവിടെ കരുണയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ ബലി അർപ്പിക്കുന്നത്.

പൊതുജനങ്ങൾക്ക് ഈ കുർബാനയിൽ പങ്കാളിത്തമില്ലെങ്കിലും ലൈവ് സ്ട്രീമിങ്ങിലൂടെ വിശ്വാസികൾക്ക് പ്രാദേശിക സമയം രാവിലെ 10.30 മുതൽ ഇതിൽ പങ്കെടുക്കാം. റോമിലെ ഔദ്യോഗിക ഡിവൈൻ മേഴ്‌സി ദേവാലയമാണ് സാന്റോ സ്പിരിറ്റോ.

കൊറോണ വ്യാപനത്തിന് മുമ്പ് വിശ്വാസികൾ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇവിടെ പ്രാർത്ഥിക്കാനായി എത്തിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates