വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം അടുത്ത മാസം മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. കര്‍ശനമായ കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം. നിലവിലുള്ള ആരോഗ്യപ്രതിസന്ധികളും അനിശ്ചിതത്വവും പരിഗണിച്ചുകൊണ്ടുതന്നെ മെയ് മൂന്നുമുതല്‍ വത്തിക്കാന്‍ മ്യൂസിയവും ഗാര്‍ഡനും തുറക്കാനാണ് ആലോചനയെന്ന് വത്തിക്കാന്‍ മ്യൂസിയം വെബ്‌സൈറ്റ് പറയുന്നു.
പ്രവേശനത്തിനുള്ള ചിട്ടവട്ടങ്ങള്‍ ഏതൊക്കെയാണെന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. 20 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല. ഓണ്‍ലൈന്‍ വഴി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും വെബ്‌സൈറ്റ് പറയുന്നു.