വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന ഈ മാസത്തിൽ വിശുദ്ധനോടുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിക്കുന്നതിനായി നവജാത ശിശുക്കള്‍ക്ക് പേരു നല്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ജോസഫ് എന്ന പേരിനോടും ജീവിതത്തോടു ബന്ധപ്പെട്ടതുമായ ചില പേരുകളെക്കുറിച്ചുള്ള സൂചനകളാണ് ഇവിടെ നല്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ പേരുകള്‍ നല്കാവുന്നതാണ്.
ജേക്കബ് എന്നത് ക്ലാസിക്കല്‍ പേരാണ്. യൗസേപ്പിതാവിന്റെ പിതാവിന്റെ പേരാണ് അത്. അതുപോലെതന്നെ ബൈബിളിലെ മറ്റൊരു കഥാപാത്രത്തിന്റെ പേരും ഇതുതന്നെയാണ്. അലക്‌സാണ്ടര്‍ എന്ന വാക്കാണ് മറ്റൊന്ന്. മനുഷ്യകുലത്തിന്റെ സംരക്ഷകന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഈ വിശേഷണം യഥാര്‍ത്ഥത്തില്‍ യൗസേപ്പിതാവിന് ചേരും. സ്‌പെയ്‌നില്‍ പെണ്‍കുട്ടികള്‍ക്ക് നല്കുന്ന പേരാണ് ബെലെന്‍. ബദ്‌ലഹേം എന്ന വാക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. യൗസേപ്പിതാവുമായി ബന്ധപ്പെട്ട സ്ഥലമാണല്ലോ ബദ്‌ലഹേം.
തിരുക്കുടുംബത്തെ മാലാഖമാര്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ആഞ്ചലോ, ആഞ്ചെലീയ തുടങ്ങിയ പേരുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്കുന്നത്. ലാറ്റിനിലെ സില്‍വ എന്ന വാക്കിന്റെ അര്‍ത്ഥം തടി, വനം എന്നിങ്ങനെയാണ്. ജോസഫിന്റെ ജോലിയെ ആദരിക്കാനുള്ള മാര്‍ഗ്ഗമായി സില്‍വസ്റ്റര്‍ എന്ന് മകന് പേരിടാം. എസെക്കിയേല്‍ എന്ന വാക്കിന് ദൈവം ശക്തിപ്പെടുത്തും എന്നതാണ്.
യേശുവിന്റെ ജീവിതത്തില്‍ ജോസഫിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഇത്. പഴയനിയമത്തിലെ പ്രവാചകന്റെ പേരും ഇതുതന്നെയാണ്. അയിസലിന്‍ എന്ന വാക്കിന് സ്വപ്നം, ദര്‍ശനം എന്നെല്ലാമാണ് അര്‍തഥം. ജോസഫിന്റെ ജീവിതത്തിലെ ദര്‍ശനങ്ങളും സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഈ പേരു നല്കാം.