കോംഗോയില്‍ വ്യാപകമാകുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്കാ മെത്രാന്മാര്‍

കോംഗോ: ഈസ്റ്റ് കോംഗോയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്കാ മെത്രാന്മാര്‍. രാജ്യത്തിന്റെ അസ്ഥിരതയെയും പ്ലേഗുപോലെ പടര്‍ന്നുപിടിച്ചിരിക്കുന്ന അക്രമത്തെയും കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രമേ മെത്രാന്മാര്‍ ഇതിന് മുമ്പ്തുറന്നു സംസാരിച്ചിരുന്നുള്ളൂ.

രാജ്യത്ത് അരക്ഷിതാവസ്ഥയും സുരക്ഷിതമില്ലായ്മയും വര്‍ദ്ധിച്ചുവരുന്നതായി ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ മെത്രാന്മാര്‍ പറയുന്നു. രാജ്യത്തെ ഇസ്ലാമികവല്ക്കരണം വളരെ നിഷേധാത്മകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയസ്ഥിതിഗതികളെ അത് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു. ജയില്‍വാസികള്‍ രക്ഷപ്പെടുന്നു. ഇസ്ലാമിലേക്ക് ആളുകളെ നിര്‍ബന്ധിതമായി മതപ്പരിവര്‍ത്തനം നടത്തുന്നു. 2013 മുതല്‍ ബെനി ബുട്ടെംബോയില്‍ ആറായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2020 ല്‍ ബുനിയായില്‍ മാത്രം രണ്ടായിരത്തോളം പേരും. മൂന്നുമില്യന്‍ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. 7500 ആളുകള്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളായിട്ടുണ്ട്. ക്രൈസ്തവരുടെ ജീവിതം ഇവിടെ ദുരിതമയമായിരിക്കുകായണെന്ന് മെത്രാന്മാര്‍ നിലവിളിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates