സര്‍വേ: ട്രംപ് മാര്‍പാപ്പയെ വിമര്‍ശിക്കുന്നതായി ഭൂരിപക്ഷം കത്തോലിക്കരും.

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് മാര്‍പാപ്പയെ കഠിനമായി വിമര്‍ശിക്കുന്നു എന്ന അഭിപ്രായത്തോട് ഭൂരിപക്ഷം കത്തോലിക്കര്‍ക്കും യോജിപ്പ്. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലം. മെയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ നടത്തിയ സര്‍വേയില്‍ 1848 കത്തോലിക്കരാണ് പങ്കെടുത്തത്.

ഇതില്‍ 78 ശതമാനം പേരും ലെയോ പാപ്പയെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്. അമേരിക്കക്കാരില്‍ പന്ത്രണ്ടുശതമാനം മാത്രമാണ് പാപ്പയെ എതിര്‍ക്കുന്നത്. ഡെമോക്രാറ്റിക് ചായ് വുളള കത്തോലിക്കരാണ് ട്രംപ് പാപ്പായെ എതിര്‍ക്കുന്നതയി അഭിപ്രായപ്പെട്ടിരിക്കുന്നത്. കത്തോലിക്കര്‍ക്കിടയിലുണ്ടായ സര്‍വേയുടെ മറ്റൊരു ഫലം ലെയോ പാപ്പയെ അനുകൂലിക്കുന്നവരുടെ ശതമാനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ്. നേരത്തെ പാപ്പയെ അനുകൂലിക്കുന്നവരുടെ ശതമാനം 84 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 78 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പാര്‍ട്ടിവ്യത്യാസങ്ങള്‍ക്കിടയിലുള്ള അഭിപ്രായങ്ങളാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് കരുതപ്പെടുന്നു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates