കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത മുന്‍ ആര്‍ച്ച് ബിഷപ് ലൂക്കാസ് സിര്‍ക്കാറിന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് കൃഷ്ണാഗര്‍ ഹോളി റെഡീമര്‍ ദേവാലയത്തില്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് ആര്‍ച്ച് ബിഷപ് മരണമടഞ്ഞത്.
രണ്ടു സന്യാസസഭകളുടെ സ്ഥാപകനാണ് ഇദ്ദേഹം. അഡോറേഷന്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, സാധന്‍ ബ്രദേഴ്‌സ് എന്നിവയാണ് ആര്‍ച്ച് ബിഷപ് സ്ഥാപിച്ച സമൂഹങ്ങള്‍.
1984 മുതല്‍ 2000 വരെ കൃഷ്ണാഗറിന്റെയും 2002 മുതല്‍ 2012 വരെ കൊല്‍ക്കൊത്ത അതിരൂപതയുടെയും ഇടയനായിരുന്നു.