Friday, January 2, 2026
spot_img
More

    യൗസേപ്പിതാവിന്റെ ധര്‍മ്മസങ്കടങ്ങളും ദൈവികസന്ദേശവും

    രാജകല്പനയനുസരിച്ച് പേരെഴുതിക്കാന്‍ ബദ്‌ലഹേമിലേക്ക് പോകണമെന്ന വിവരം ജോസഫിനെ സംബന്ധിച്ച് പലതരം ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കി. മോശമായ കാലാവസ്ഥയില്‍ യാത്ര ചെയ്യുന്നതിന്റെ അപകടസാധ്യതകളായിരുന്നു അതില്‍ പ്രധാനം. മറിയത്തിന്റെ പ്രസവ സമയം അടുത്തിരിക്കുന്നു.

    രക്ഷകന്റെ തിരുപ്പിറവി പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് അത്രയുമൊരു നീണ്ടയാത്ര ചെയ്യാന്‍ ജോസഫ് മാനുഷികമായി തെല്ലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മറിയമാണ് ജോസഫിനെ ധൈര്യപ്പെടുത്തിയത്. ദൈവത്തിന്റെ ആജ്ഞകളും സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലെ അധികാരികളിലൂടെ നടപ്പാക്കുന്ന ഉത്തരവുകളും അനുസരിക്കാന്‍ നാം കടപ്പെട്ടവരാണെന്ന് മറിയമാണ് ജോസഫിനെ ധൈര്യപ്പെടുത്തിയത്.

    സാധാരണയായി എല്ലാ കാര്യങ്ങളും ദൈവഹിതത്തിന് വിട്ടുകൊടുക്കുകയായിരുന്നു ജോസഫിന്റെ പതിവ്. പക്ഷേ ഇവിടെ മാത്രം ജോസഫിന്റെ ആശങ്കകള്‍ ഒഴിഞ്ഞില്ല. താനില്ലാത്ത സമയത്ത് മറിയം ലോകരക്ഷനെ പ്രസവിക്കേണ്ടിവരുമോ എന്നതായിരുന്നു ജോസഫിന്റെ ഉള്‍ഭയം.

    അങ്ങനെയൊരു രാത്രിയിലാണ് കര്‍ത്താവിന്റെ മാലാഖ സ്വപ്‌നത്തില്‍ ജോസഫിന് പ്രത്യക്ഷപ്പെട്ടതും യാത്രയില്‍ ഭാര്യയെ കൊണ്ടുപോകണമെന്നത് ദൈവഹിതമാണെന്ന് വെളിപെടുത്തികൊടുത്തതും. ആ സന്ദേശത്തില്‍ ജോസഫ് അത്യധികം സന്തോഷിക്കുകയും മറിയത്തെയും കൂട്ടി ബദ്‌ലഹേമിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു.

    ( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!