ഹെയ്ത്തി: ഏപ്രില്‍ 11 ന് ത്ട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരില്‍ മൂന്നുപേര്‍ മോചിതരായി. അഞ്ചുവൈദികര്‍, രണ്ടു കന്യാസ്ത്രീകള്‍, മൂന്ന് അല്മായര്‍ എന്നിങ്ങനെ പത്തുപേരെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ മൂന്നു വൈദികരാണ് ഇപ്പോള്‍ മോചിതരായിരിക്കുന്നത്.
രണ്ടുവൈദികരും രണ്ട് കന്യാസ്ത്രീകളും അവരുടെ മൂന്ന് ബന്ധുക്കളും ഇപ്പോഴും ബന്ദികളായി തുടരുകയാണ്. ഒരു മില്യന്‍ യു എസ് ഡോളറാണ് അക്രമികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെ സുരക്ഷ നഷ്ടപ്പെട്ട രാജ്യമാണ് ഹെയ്ത്തി.
കഴിഞ്ഞ ദിവസം സഭയുടെ ആഭിമുഖ്യത്തില്‍ ഹെയ്ത്തിയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രത്യേകപ്രാര്‍ത്ഥനാദിനാചരണം സംഘടിപ്പിച്ചിരുന്നു.