കൊളംബോ: രണ്ടുവര്‍ഷം മുമ്പ് ശ്രീലങ്കയിലെ ദേവാലയങ്ങളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമായി നടന്ന ചാവേറാക്രമണത്തോട് അനുബന്ധിച്ച മുസ്ലീം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടത്തിയ ചാവേറുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. തീവ്രവാദവിരുദ്ധ നിയമപ്രകാരമുളള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സ്‌ഫോടനം നടത്തിയവരുമായി ഇവര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവും സാഹചര്യതെളിവും ലഭിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ 21 നാണ് ചാവേറാക്രമണം നടന്നത്.ചാവേറുകള്‍പ്പടെ 277പേരാണ് അന്നേ ദിവസം കൊല്ല്‌പ്പെട്ടത്.