Friday, January 3, 2025
spot_img
More

    യുവജനങ്ങളെ ലക്ഷ്യം വയ്ക്കുക: ബ്ര. റെജി കൊട്ടാരം

    ലോകത്തെ കീഴ്‌മേല്‍ മറിച്ചവര്‍ ഇവിടെയും വന്നിരിക്കുന്നു എന്നാണ് തിരുവചനം പറയുന്നത്. യേശു കര്‍ത്താവാണ് എന്ന് അവര്‍ പഠിപ്പിച്ചു ഇത് ട്രാന്‍സ്‌ഫോര്‍മേഷന്‍ സമയമാണ്. അഗ്നിയുടെ സമയമാണ്. ഇത് ജീവിതത്തിന്റെ മാറ്റം കുറിക്കുന്ന സമയമാണ്.

    ജീവിതത്തില്‍ ഒരു വ്യക്തി സുവിശേഷകനായിത്തീരുന്നത് എങ്ങനെയാണ്? ബൈബിള്‍ പഠിച്ചതുകൊണ്ടോ മറ്റ് രീതിയിലുള്ള പ്രാര്‍ത്ഥനകളില്‍ ആഴപ്പെട്ട’തുകൊണ്ടോ സുവിശേഷകന്‍ ആയിത്തീരണമെന്നില്ല. എന്‍കൗണ്ടറിങ് ആണ് ഒരാളെ സുവിശേഷകനാക്കുന്നത്. സാവൂള്‍, പോള്‍ എന്നീ രണ്ടുപേരുകളില്‍ അറിയപ്പെടുന്ന ആളെ നോക്കുക. പോള്‍ എന്നാല്‍ സിമ്പിള്‍, വിനീതവാന്‍ എന്നൊക്കെയാണ് അര്‍ത്ഥം. സാവൂള്‍ എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുവന്‍ എന്നും. ചോദ്യങ്ങള്‍ ചോദിക്കുന്നവനില്‍ നി്ന്ന് വിനീതനും ലാളിത്യമുളളവനുമായിത്തീരുക.

    കേരളത്തിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച്, യുവദീപ്തി, കെസിവൈഎം, സഡേസ്‌കൂള്‍ അധ്യാപകന്‍, കോളജ് അധ്യാപകന്‍ എീ നിലകളിലൂടെയെല്ലാം സഞ്ചരിച്ചപ്പോഴും ഒരു മുഴുനീള സുവിശേഷപ്രവര്‍ത്തകന്‍ ആയിത്തീരണമെന്ന് എനിക്ക് തോന്നലുണ്ടായില്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെയും പരിശുദ്ധാത്മാഭിഷേകമുള്ള ചില വ്യക്തികളുടെയും ഇടപെടല്‍ ജീവിതത്തെ മാറ്റിമറിച്ചു. ഇക്കണോമിക്‌സും മാനേജ്‌മെന്റും അഡ്മിനിസ്‌ട്രേഷനും ഫൈനാന്‍സും ഒക്കെ പഠനത്തിന്റെ മേഖലയില്‍ കടന്നുകൂടിയിരുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് യേശു ആരാണെ്ന്ന പഠിപ്പിക്കാനുള്ള ഒരു തീരുമാനം കടന്നുവരികയായിരുന്നു.

    ഒരു രാത്രിയില്‍ മുകളിലേക്ക് നോക്കി ദൈവത്തോട് പറഞ്ഞു, ദൈവമേ, ദൈവത്തിന്റെ പരിശുദ്ധാത്മാവേ നിന്റെ വാക്ക് ഇങ്ങനെ പറയുന്നുണ്ടല്ലോ അ്ന്ന് ഇങ്ങനെ സംഭവിക്കും സകലരുടെയും മേല്‍ എന്റെ ആത്മാവിനെ അയ്ക്കും എ് പറയുന്നുണ്ടല്ലോ ഈ വചനത്തോട് ചേര്‍ത്തുവച്ചു ഒരു ധ്യാനവും കൂടാത്തവന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ക്കായി വളരെ തീക്ഷ്ണമായി ആഗ്രഹിച്ചു നിലവിളിച്ചു, ദൈവമേ നീ ദൈവമാണെങ്കില്‍ നിന്റെ പരിശുദ്ധാത്മാവിനെ അയ്ക്കണം. നിലത്തുകിട്ന്ന് മുകളിലേക്ക് നോക്കി നിലവിളിച്ചവന്റെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിന്റെ ഒരു കൈയൊപ്പ് കടന്നുവന്നു.

    പിന്നീട് കോളജിലെ ചില പ്രാര്‍ത്ഥനാക്കൂട്ടായ്മകളിലൊക്കെ പരിശുദ്ധാത്മാവിന്റെ പ്രവചനം ഒരു തീപ്പൊരി പോലെ കടന്നുവന്നു വ്യക്തികളിലെല്ലാം എക്‌സ്ട്രാ അഭിഷേകം വന്നുുനിറഞ്ഞു. പ്രകടമായ രോഗശാന്തികള്‍..അതും കാന്‍സര്‍ പോലെയുള്ളവ. ഇതെല്ലാം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളേ അവിടെ നി് ന്നഎന്റെ യാത്ര ആരംഭിക്കുകയായിരുന്നു.

    ദൈവവുമായുള്ള എന്‍കൗണ്ടറിംങ് ആരംഭിക്കുന്നതോടെ ജീവിതം മാറിമറിയുന്നു. ഇനി എങ്ങനെയാണ് സുവിശേഷം അറിയിക്കേണ്ടത്. രണ്ടു സുവിശേഷകന്മാര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മര്‍ക്കോസ് 16: 15, മത്തായി 28 :19 എന്നിവയാണവ. ആദ്യത്തേതില്‍ സകല ജനതകളോടും സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നുവെന്ന് പറയുമ്പോള്‍ രണ്ടാമത്തേതില്‍ സകലജനതകളെയും ശിഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാണ് പറയുന്നത്. അറിയിച്ചു കടന്നുപോകുതിന് അപ്പുറം ഡിസൈയ്പ്പള്‍ഷിപ്പ് ഫോര്‍മാറ്റ് നമ്മുടെ ഭാഗത്തുനിന്നുണ്ടാവേണ്ടിയിരിക്കുന്നു.

    ലോകത്തിലെ മഹനീയ സുവിശേഷപ്രഘോഷകര്‍ക്കെല്ലാം രണ്ടാമതൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് നമുക്ക് ശേഷം പ്രളയം എ്ന്ന് കരുതാതെ ട്രെയ്ന്‍ ചെയ്ത്, സഭാത്മകമായി ദൈവവചനത്തിന് അനുസൃതമായും ദൈവവചനം പഠിപ്പിച്ചെടുക്കുന്ന ഒരു ജനത്തെ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഓര്‍ക്കുക, ഇക്കഴിഞ്ഞ നാളിലെ ഒരു സര്‍വ്വേപ്രകാരം ലോകത്തിലെ യംങ്‌സ്റ്റ് രാജ്യമാണ് ഇന്ത്യ. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തും.

    ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയും ചൈനയും ഇഡോനേഷ്യയുമാണ്. യൗവനങ്ങളിലേക്ക് കണ്ണുവയ്‌ക്കേണ്ട സമയമാണ് ഇത്. യൗവനങ്ങള്‍ കടുവരട്ടെ സ്‌റ്റേജുകളിലേക്ക്. രണ്ടു രീതിയില്‍ സുവിശേഷം അറിയിക്കാം. ഒ്്ന്ന് വലിയ ജനക്കൂട്ട’ത്തിന്റെ മുമ്പില്‍ നിന്നുകൊണ്ടുള്ള മാസ് ഇവാഞ്ചലൈസേഷനാണ്. മറ്റൊ്ന്ന് വ്യക്തികളോട് നേരിട്ടുള്ളതും.

    വ്യക്തിയോട് നേരിട്ട് സുവിശേഷം പറയാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.ഒരു കാര്യം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ പറയാന്‍ നാം തയ്യാറാകണം. അത് യേശു മാത്രം കര്‍ത്താവാണ് എന്നതാണ്.

    യേശുവില്‍ കടന്നുവരാതെ ഒരു ജീവിതവും മാറിമറിയുകയില്ല. ജീവിതം ടെക്‌നിക്കലായി മാത്രം കടന്നുപോകുന്ന കാലമാണ് ഇത്. സമയം അനുകൂലമാണെങ്കിലും അല്ലെങ്കിലും സുവിശേഷം പ്രസംഗിക്കുക. ദൈവത്തിന്റെ പരിശുദ്ധാത്മാവ് പറയുന്ന ഒരു കാര്യമുണ്ട്. രണ്ടുവരവുകളാണ് സുവിശേഷം. ഒ്ന്ന് ക്രിസ്തുവിന്റെ ഒന്നാം വരവ്. ജനനം. ഈ സുവിശേഷം എന്ന്് പറയുന്നത് രണ്ടാംവരവാണ്. ഇടിച്ചുനിരത്തി ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന ജനമായി നാം മാറണം. രണ്ടാം വരവ് വരെ ലോകത്തെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ കൊണ്ടുപോകാന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുു. ഇനി വരുന്ന ഭയം രോഗമല്ല കിംവദന്തികളാണ്.ഈ ലോകത്തില്‍ നാം ആശ വയ്ക്കുന്നവരാണെങ്കില്‍ ജീവിതം നഷ്ടം .

    സുവിശേഷം പ്രകടമാകണമെങ്കില്‍ ഒരു കാര്യം ഓര്‍ത്തിരിക്കുക. ലജ്ജയില്ലാതിരിക്കുക. ഏതു റോഡിലും ഏതുതെരുവിലും ക്രിസ്തുവിനെ അറിയിക്കുന്നവരായി മാറുക. എന്‍കൗണ്ടറുണ്ടാകുക. യുവജനങ്ങളെ ലക്ഷ്യം വയ്ക്കുക.

    ( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നി്ന്ന്്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!