ലാഹോര്‍: പാക്കിസ്ഥാനിലെ ജനങ്ങളുടെ ആശ്വാസവും ആലംബവുമായിരുന്ന ഐറീഷ് മിഷനറി കോവിഡ് ബാധിച്ചു മരണമടഞ്ഞു. മില്‍ ഹില്‍ മിഷനറി വൈദികനായിരുന്ന ഫാ. ബെര്‍നാര്‍ഡ് റാഫെര്‍ട്ടിയാണ് മരണമടഞ്ഞത്.75 വയസായിരുന്നു.
ആര്‍ച്ച് ബിഷഫ് ജോസഫ് അര്‍ഷാദിന്‌റെ മുഖ്യകാര്‍മ്മികത്വത്തില്‍ 20 വൈദികര്‍ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു. പരേതന്റെ ഓര്‍മ്മയ്ക്കായി ഇന്നലെ അനുസ്മരണ ബലി അര്‍പ്പിച്ചു.
പാക്കിസ്ഥാന്റെ വളര്‍ച്ചയില്‍ നിരവധി സംഭാവനകള്‍ നല്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദരിദ്രര്‍ക്കുള്ള ഭവനനിര്‍മ്മാണം, വൈദ്യുതി, ഇടവകരൂപീകരണം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകളായിരുന്നു.