ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചതിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സിനിമ വീണ്ടും പേരുമാറ്റി റിലീസ് ചെയ്യാനുള്ള നീക്കം തടഞ്ഞു

കൊച്ചി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചതിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട സിനിമ വീണ്ടും പേരുമാറ്റി റിലീസ് ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. രണ്ടുതവണ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട പിതാവിനും പുത്രനും എന്ന സിനിമയാണ് അക്വേറിയം എന്ന പുതിയ പേരില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞത്.

വോയ്‌സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് പെറ്റിഷന്‍ പരിഗണിച്ച ഹൈക്കോടതി മേയ് 14 ന് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്തു.

കത്തോലിക്കാ സന്യാസിനിമാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് വോയ്‌സ് ഓഫ് നണ്‍സ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates