ജെറുസലേം: ജെറുസലേമിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ക്രൈസ്തവ നേതാക്കന്മാർ ആശങ്ക പ്രകടിപ്പിക്കുകയും സംഭവങ്ങളെ അപലപിക്കുകയും ചെയ്തു. സമാധാനത്തിന്റെ നഗരമായ ജെറുസലേമിൽ നടക്കുന്ന അക്രമങ്ങൾ ഭീതിപ്പെടുത്തുന്നവയാണ്, ഇത് ഞങ്ങളുടെ ഹൃദയം തകർക്കുന്നു. മെയ് പത്തിന് പുറപ്പെടുവിച്ച പ്രസ്താവനയിൽ മതനേതാക്കൾ പറഞ്ഞു.
സംഘർഷത്തിൽ 331 പാലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. 21 ഇസ്രായേലി പോലീസുകാർക്കും പരിക്കുണ്ട്.