ലാഹോര്‍:പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവ ദമ്പതികളുടെ ജീവിതം ദുരിതമയം. 2014 മുതല്‍ ജയിലില്‍ കഴിയുന്ന ഷാഫ്ക്കറ്റ് ഇമ്മാനുവലും ഭാര്യ കൗസറുമാണ് ജയിലില്‍ നരകയാതന അനുഭവിക്കുന്നത്. ബെഡ് സോര്‍ മൂലം ഇമ്മാനുവലിന്റെ ദേഹം വ്രണമായിരിക്കുകയാണ്. അദ്ദേഹത്തെ ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറല്ല. ഭാര്യ വിഷാദത്തിലാണ്. ഇവരുടെ മക്കള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതകളുമില്ല. ജയിലില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം അഭിഭാഷകന്‍ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന ടെക്സ്റ്റ് മെസേജ് അയച്ചു എന്ന ആരോപണം ചുമത്തി 2013 ലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത തങ്ങളല്ല മെസേജ് അയച്ചിരിക്കുന്നതെന്നും സിം നമ്പര്‍ തങ്ങളുടേതല്ല എന്നും ഇവര്‍ അറിയിച്ചിരുന്നുവെങ്കിലും അതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല.
ആദ്യം ഒരുമിച്ചായിരുന്നു ജയിലിലെങ്കിലും 2014 ഇരുവരെയും രണ്ടു ജയിലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.