വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍-ഗാസ ബന്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍. ഈ സംഘര്‍ഷം നാശവും മരണവും മാത്രമാണ് സമ്മാനിക്കുന്നത്. അന്താരാഷ്ട്രനീക്കങ്ങള്‍ ഈ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വിജയിച്ചിട്ടില്ല എന്നാണ് വത്തിക്കാന്‍ നിരീക്ഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം വത്തിക്കാന്‍ ചെയ്യും.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെറുമായി മെയ് 22 ന് കണ്ടുമുട്ടുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും കര്‍ദിനാള്‍ പരോലിന്‍ വ്യക്തമാക്കി. തുര്‍ക്കി പ്രസിഡന്റ്, ഇറ്റാലിയന്‍ വിദേശകാര്യവകുപ്പ് മന്ത്രി എന്നിവരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇസ്രായേല്‍-ഗാസ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൊച്ചുകുട്ടികള്‍ പോലും കൊല്ലപ്പെടുന്ന അത്യന്തം ദയനീയമായ ഈ അവസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പാപ്പ വ്യക്തമാക്കിയിരുന്നു.
ലോകമെങ്ങുമുള്ള കത്തോലിക്കര്‍ വിശുദ്ധനാടിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ജെറുസേലം ലാറ്റിന്‍ പാത്രിയാര്‍ക്കയും അഭ്യര്‍ത്ഥിച്ചിരുന്നു.