മാള്‍ട്ട: അബോര്‍ഷന്‍ കുറ്റമല്ലാതാക്കാനുള്ള ബില്ലില്‍ ഒപ്പുവയ്ക്കുന്നതിനെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് രാജിവയ്ക്കാണെന്ന് മാള്‍ട്ട പ്രസിഡന്റ് ജോര്‍ജ് വെല്ല. കൊലപാതകത്തിന് അംഗീകാരം നല്കുന്ന ബില്ലില്‍ ഞാന്‍ ഒരിക്കലും ഒപ്പുവയ്ക്കില്ല .ബില്ലില്‍ ഒപ്പുവയ്ക്കുന്നതിനെക്കാള്‍ നല്ലത് രാജിവച്ച് വീട്ടില്‍ പോകുന്നതാണ്. എനിക്കത് ചെയ്യുന്നതിന് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.
മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ ഇദ്ദേഹം 2019 ലാണ് മാള്‍ട്ടയുടെ പ്രസിഡന്റാകുന്നത്. മാള്‍ട്ടയുടെ ക്രിമിനല്‍ കോഡില്‍ നിന്ന് മൂന്ന് ആര്‍ട്ടിക്കിള്‍ നീക്കം ചെയ്യാനുള്ള ബില്ലാണ് പാര്‍ലമെന്റ് പാസാക്കാന്‍ ഉദ്ദേശിക്കുന്നത്. അബോര്‍ഷന് സഹായം തേടുന്ന വ്യക്തിക്ക് മൂന്നുവര്‍ഷം വരെ ജയില്‍വാസമാണ് നിലവിലുള്ള നിയമം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. മാള്‍ട്ടയില്‍ 90 ശതമാനത്തിലേറെ മാമ്മോദീസാ സ്വീകരിച്ച കത്തോലിക്കരാണ്.