Saturday, March 15, 2025
spot_img
More

    ഇസ്രായേല്‍-ഗാസ സംഘര്‍ഷം; ഇരുവശത്തുമുള്ള മനുഷ്യരെ ഓര്‍മ്മിക്കണം: കത്തോലിക്കാ സന്നദ്ധ സംഘടനകള്‍

    വാഷിംങ്ടണ്‍ ഡിസി: ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തില്‍ ഇരുവശത്തുമുള്ള മനുഷ്യരെ ഓര്‍മ്മിക്കണമെന്ന് കാത്തലിക് റിലീഫ് സര്‍വീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബില്‍ ഒ കീഫി. താല്ക്കാലികമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കത്തോലിക്കര്‍ ഇരുവശത്തുമുള്ള മനുഷ്യരെക്കുറിച്ച് ഓര്‍മ്മിക്കണം. ഇരുവശത്തുമുള്ള നിരപരാധികളായ ആളുകള്‍ ഭയചകിതരായികഴിയുകയാണ്. ഗാസയിലും ഇസ്രായേലിലുമുള്ള കുട്ടികള്‍ റോക്കറ്റാക്രമണത്തിന് ഇരകളാകുന്നു. കത്തോലിക്കരെന്ന നിലയിലുള്ള നമ്മുടെ വീക്ഷണത്തില്‍ ഇതൊരിക്കലും സ്വീകാര്യമല്ല. സമാധാനം സ്ഥാപിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഗാസയിലെ ജനങ്ങളുടെ സഹനങ്ങളെ കത്തോലിക്കര്‍ ഒരിക്കലും അവഗണിച്ചുകളയരുത്. വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് ഇത്. എല്ലാ മനുഷ്യരും ദൈവികഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് കത്തോലിക്കര്‍ മറന്നുപോകരുത്. പ്രസ്താവനയില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇസ്രായേല്‍-ഗാസ സംഘര്‍ഷം മെയ് പത്തിനാണ് ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!