ഐ.എം. എ യ്‌ക്കെതിരെ വര്‍ഗ്ഗീയ വിഷം ചീറ്റി ബാബാ രാംദേവിന്റെ സഹായി

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗൂഢാലോചന നടത്തുന്നതായി ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ. ഐഎംഎ പ്രസിഡന്റ് ഡോ . ജെ എ ജയലാലാണ് മതപരിവര്‍ത്തനത്തിന നേതൃത്വം നല്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു.

ഈ വര്‍ഗ്ഗീയ വിഷം ചീറ്റലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന പ്രസ്താവനയോടെയായിരുന്നു രാംദേവ് ഐഎംഎ .യ്ക്ക് എതിരെ ആദ്യം തിരിഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആയിരം കോടിയുടെ മാനനഷ്ടക്കേസാണ് ഐഎംഎ രാംദേവിനെതിരെ ഫയല്‍ ചെയ്തത്. പ്രസ്താവന വിവാദമായപ്പോള്‍ രാംദേവ് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ആചാര്യ ബാലകൃഷ്ണയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates