കോവിഡ്: തൃശൂര്‍ അതിരൂപതയിലെ യുവവൈദികന്‍ അന്തരിച്ചു

തൃശൂര്‍: കോവിഡിനെ തുടര്‍ന്ന് യുവവൈദികന്‍ അന്തരിച്ചു. തൃശൂര്‍ അതിരൂപതയിലെ ഫാ. സിന്‍സണ്‍ എടക്കളത്തൂരാണ്(32) ഇന്നലെ വൈകുന്നേരം അന്തരിച്ചത്. റോമില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

ഏപ്രില്‍ മാസത്തിലാണ് നാട്ടില്‍ വന്നത്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് പതിറ്റാണ്ടുകളായി യാത്രാവന്ദനം പാടിയിരുന്നത് ഫാ. സിന്‍സണായിരുന്നു. അതിരൂപതയിലെ വൈദികരുടെ ഗായകസംഘമായ ഹോളി സ്ട്രിംങ്‌സില്‍ സജീവമായിരുന്ന ഇദ്ദേഹം മികച്ച നടന്‍ കൂടിയായിരുന്നു.

തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി പേരെ ആത്മീയമായി അദ്ദേഹം പ്രചോദിപ്പിച്ചിരുന്നു.1988 ഏപ്രില്‍ 25 ജനിച്ചു. 2014 ഡിസംബര്‍ 29 ന് വൈദികനായി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates