ഫാ. മാത്യു പേരാമം​ഗലത്ത് അന്തരിച്ചു


തൃശൂർ:  തൃശൂർ അതിരൂപതയിലെ  സീനിയർ വൈദികനും ധ്യാന​ഗുരുവുമായിരുന്ന ഫാ. മാത്യു പേരാമം​ഗലത്ത് ((73)   അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാ​രോ​ഗ്യത്താൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചിക്തസയിലായിരിക്കെയാണ്  അന്ത്യം.  

തിരൂർ പരേതരായ പേരാമം​ഗലത്ത് ആന്റണി റോസ ദമ്പതികളുടെ മകനായി 1948 ജൂൺ 8 ജനിച്ചു.  തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ്  ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിനുശേഷം 1978 മാർച്ച് 15ന് മാർ ജോസഫ് കുണ്ടുകുളംത്തിൽ  നിന്ന് തിരൂർ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

തൃശൂർ ലൂർദ്ദ് കത്ത്രീഡൽ, മണലൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ സഹവികാരിയായും  തൃപ്രയാർ ഇടവകയിൽ ആക്ടിങ്ങ് വികാരിയായും ചിറയ്ക്കൽ, വെള്ളാനി, തൊയ്ക്കാവ്, ആറ്റുപുറം, പൊന്നാനി, പേരാമം​ഗലം, ചിറ്റിലപ്പിള്ളി, കോട്ടപ്പടി, പൂമല, പുറനാട്ടുക്കര, പാലക്കൽ, പെരിഞ്ചേരി, തിരുത്തിപ്പറമ്പ്, കല്ലൂർ വെസ്റ്റ്, പോന്നോര്, മണ്ണുത്തി, പെരി​ങ്ങോട്ടുക്കര എന്നിവിടങ്ങളിൽ വികാരിയായും പാവർട്ടിയിൽ സഹായിയായും സേവനം ചെയ്തിട്ടുണ്ട്. 

തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫക്ടായും, പുല്ലഴി സെന്റ് ജോസഫ് ഹോം ഡയറക്ടറായും പാലിശേരി, പോന്നോർ എന്നിവടങ്ങളിൽ സ്ക്കൂൾ മാനേജരായും അച്ചൻ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആലുവ സെന്റ്  ജോസഫ് പൊന്തിഫിക്കൽ സെമിനാരി, ബാം​ഗ്ളൂർ ധർമ്മാരാം , സെന്റ് റെജിസ് യൂണിവേഴ്സിറ്റി വാഷിങ്ങ്ടൺ എന്നിവിടങ്ങൾ ഉപരിപഠനങ്ങൾ നടത്തി അച്ചൻ ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് നേടിയിട്ടുണ്ട്. 

 തൊയ്ക്കാവ്, പേരാം​മം​ഗലം, കല്ലൂർ വെസ്റ്റ്,  ചിറയ്ക്കൽ, വെള്ളാനി  എന്നിവടിങ്ങിൽ പളളി നിർമ്മാണവും പോന്നോര് സ്ക്കൂൾ നിർമ്മാണവും അച്ചൻ നടത്തിയിട്ടുണ്ട്. 2003 ഡിസംബർ ഒന്നു മുതൽ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

തോമസ്, ജോണി, എൽസി എന്നിവർ  അച്ചന്റെ സഹോ​ദരങ്ങളാണ്. 

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates