ക്ലരീഷന്‍ വൈദികന് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതി

വത്തിക്കാന്‍ സിറ്റി: ക്ലരീഷ്യന്‍ സന്യാസസമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രോവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ ബഹുമതി.

ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്കുന്ന പരമോന്നത ബഹുമതിയാണ് തിരുസഭയ്ക്കും പരിശുദ്ധപിതാവിനും വേണ്ടി എന്ന അര്‍ത്ഥം വരുന്ന ഈ ബഹുമതി. കോതമംഗലം രൂപത പള്ളിക്കാമുറി കൂനംപറമ്പില്‍ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ് ഫാ. ജോസ്.

രണ്ടായിരാമാണ്ട് മുതല്‍ ഫാ. കൂനംപറമ്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമവിദഗ്ദനായി സേവനം അനുഷ്ഠിക്കുകയാണ്. നിരവധി വൈദിക പരിശീലന കേന്ദ്രങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തതിന് ശേഷമാണ് വത്തിക്കാനില്‍ സേവനം ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates