പാപ്പുവാ ന്യൂഗ്വിനിയായിലെ നിയുക്ത മലയാളി ബിഷപ്പിന് കോവിഡ്

ന്യൂഡല്‍ഹി: പാപ്പുവാ ന്യൂഗ്വിനിയാ ബിഷപ്പായി നിയമിതനായ ഫാ. സിബി മാത്യു പീടികയിലിന് കോവിഡ്. അദ്ദേഹം ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഗുരുതരമല്ലെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

മെത്രാന്‍ നിയമനത്തിന് മുമ്പ് തന്നെ അദ്ദേഹം കേരളത്തിലെത്തുകയും ക്വാറന്റീനില്‍ കഴിയുകയുമായിരുന്നു.

മെയ് 13 നാണ് ഫാ.സിബിയെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള വത്തിക്കാന്റെ പ്രഖ്യാപനം ഉണ്ടായത്. ആന്ധ്രപ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗമാണ്. നിലവില്‍ വാനിമോ രൂപതയുടെ വികാര്‍ ജനറലായി സേവനം ചെയ്യുകയായിരുന്നു. നിയുക്ത മെത്രാന്റെ സ്ഥാനാരോഹണതീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ഹെറാള്‍ഡ് ഓഫ് ഗൂഡ് ന്യൂസിലെ രണ്ട് വൈദികര്‍ക്ക് രണ്ടാം കോവിഡ് തരംഗത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates