ക്രൈസ്തവരില്‍ പിന്നാക്കാവസ്ഥ കൂടുന്നു: ക്രിസ്ത്യന്‍ മൂവ്‌മെന്റ്

കൊച്ചി: ക്രൈസ്തവ വിഭാഗങ്ങളില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായുളള പിന്നാക്കാവസ്ഥ വര്‍ദ്ധിച്ചുവരുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍മൂവ്‌മെന്റ്. പിന്നാക്കാവസ്ഥയിലുള്ള ക്രൈസ്തവ കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് ഭരണഘടന ഉറപ്പുനല്‍കിയിട്ടുളള ന്യൂനപക്ഷ ആനൂകൂല്യങ്ങള്‍ നീതിപൂര്‍വ്വമാകമായി ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നു ഉണ്ടാകണമെന്ന് കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയം ഹൈക്കോടതി അഭിഭാഷകന്‍ കുര്യന്‍ ജോര്‍ജ് കണ്ണന്താനം യോഗത്തില്‍ അവതരിപ്പിച്ചു. മതസൗഹാര്‍ദ്ദം സംരക്ഷിച്ച് അവകാശങ്ങള്‍ക്കുവേണ്ടി ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ചുനില്ക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗംരൂപം നല്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates