Sunday, February 15, 2026
spot_img
More

    പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച സിസ്റ്റര്‍ ഫോണ്‍സി യാത്രയായി

    പാലക്കാട്: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിസ്റ്റര്‍ ഫോണ്‍സി എഫ്‌സിസി അന്തരിച്ചു. 57 വയസായിരുന്നു. പാലന ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

    പാവപ്പെട്ടവര്‍ക്കിടയിലായിരുന്നു സിസ്റ്ററുടെ പ്രവര്‍ത്തനം മുഴുവന്‍. സിറ്റി സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്റെ ഭാഗമായി നിസ്വാര്‍ത്ഥമായ സേവനങ്ങളാണ് സിസ്റ്റര്‍ കാഴ്ച വച്ചിരുന്നത്. പതിമൂന്നു വര്‍ഷത്തോളം ഈ ശുശ്രൂഷയുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു സിസ്റ്റര്‍ ഫോണ്‍സി ജീവിച്ചിരുന്നത്. അരികുജീവിതങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച സിസ്റ്റര്‍ അവരോടുള്ള ഐകദാര്‍ഢ്യം പ്രകടിപ്പിക്കാനായി ചെരുപ്പുപോലും ഉപേക്ഷിച്ചിരുന്നു. സ്‌നേഹത്തിന്റെ സുവിശേഷമായിരുന്നു സിസ്റ്റര്‍ ഫോണ്‍സിയുടെ ജീവിതം. ശുശ്രൂഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോകുന്ന യാത്രയ്ക്കിടയിലായിരുന്നു അപകടമുണ്ടായത്.

    പാലക്കാട് പ്രോവിന്‍സ് അംഗമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!