Sunday, February 15, 2026
spot_img
More

    സെന്റ് ബര്‍ക്കുമാന്‍സ് കോളജിന് നൂറു വയസ്; ആഘോഷങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം


    ചങ്ങനാശ്ശേരി: സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും നൂറാമത് സ്ഥാപകദിനാഘോഷങ്ങളും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.

    സഹകരണമന്ത്രി വി.. എന്‍ വാസവന്‍ ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ള 100 സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും നിര്‍വഹിക്കും. എസ് ബി കോളജ് രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. സുവോളജി മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോളജ് അലുമ്‌നി കാനഡ ചാപ്റ്റര്‍ നല്കിയ സംഭാവന മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍ എം മാത്യു കോളജ് രക്ഷാധികാരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറും.

    കോളഡ് മാനേജര്‍ മോണ്‍. തോമസ് പാടിയത്ത് സ്വാഗതവും കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി കുര്യന്‍ നന്ദിയും രേഖപ്പെടുത്തും.

    1922 ജൂണ്‍ 19 ന് പാറേല്‍ പള്ളിക്ക് സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ അന്നത്തെ ബിഷപ് മാര്‍ തോമസ് കുര്യാളശേരിയാണ് എസ് ബി കോളജിന് തുടക്കം കുറിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!