മാലിയില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി

മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. മോപ്തി രൂപതയിലെ സേഗ്യു ഇടവകവികാരി ഫാ. ലിയോണിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികനെ കൂടാതെ ഗ്രാമമുഖ്യന്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരടക്കം നാലുപേരെ കൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മറ്റൊരു വൈദികന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു വൈദികനും മറ്റുള്ളവരും. എന്നാല്‍ പിന്നീട് അവരെ കാണാതാകുകയായിരുന്നു, തുടര്‍ന്നുളള അന്വേഷണത്തിലാണ് വൈദികനെയും കൂട്ടരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കണ്ടെത്തിയത്. മാലിയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.

മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് മാലി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates