വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും സ്‌പൈഡര്‍മാനും ചേര്‍ന്നുനി്‌ല്ക്കുന്ന ചിത്രമാണ് കഴിഞ്ഞദിവസം വിദേശമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. സ്‌പൈഡര്‍മാന്‍ എന്തിനാണ് പാപ്പായെ കാണാനെത്തിയത് എന്ന ചോദ്യം എല്ലാവരുടെയും മനസ്സില്‍ ഉയരുകയും ചെയ്തിരുന്നു.
ലൈവ് സ്ട്രീം വഴി ഈ രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്ന ആളുകളുടെ മനസ്സിലും ഇതേ സംശയമായിരുന്നു. മാറ്റിയ വില്ലാര്‍ഡിറ്റ എന്ന 28 കാരനാണ് സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച് പാപ്പായെ കാണാനെത്തിയത്. രാജ്യത്തെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന കുട്ടികളെ സന്ദര്‍ശിക്കാനും അവരെ രസിപ്പിക്കാനും ശ്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള യാത്രയ്ക്കിടയിലാണ് മാറ്റിയ പാപ്പായെ കാണാനെത്തിയത്. താനൊരു കത്തോലിക്കനാണെന്നും പാപ്പായുമായുള്ള കണ്ടുമുട്ടല്‍ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും മാറ്റിയ മാധ്യമങ്ങളോട് പറഞ്ഞു.
മാറ്റിയായെക്കുറിച്ച് പാപ്പാ നേരത്തെ കേട്ടിട്ടുള്ളതിനാല്‍ പൊതുദര്‍ശന വേളയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ പാപ്പായും അത്ഭുതപ്പെട്ടില്ല. സ്‌പൈഡര്‍മാന്‍ മാസ്‌ക്ക് പാപ്പായ്ക്ക് നല്കാനുംമാറ്റിയ മറന്നില്ല.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുണ്ടായിരുന്ന കുട്ടികള്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിക്കുന്നുണ്ടായിരുന്നു.