spot_imgspot_imgspot_imgspot_img

11 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പെയ്ന്‍ രൂപതയില്‍ നിന്ന് ഒരു വൈദികന്‍

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ സെഗോവിയാ രൂപതയില്‍ നിന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വൈദികനുണ്ടായതിന്റെ സന്തോഷത്തിലാണ് രൂപതാംഗങ്ങള്‍. ബിഷപ് സീസര്‍ ഫ്രാങ്കോയുടെ കൈവയ്പ് ശുശ്രൂഷ വഴി ജൂണ്‍ 20 നാണ് അല്‍വാറോ മാറിന്‍ എന്ന 27 കാരന്‍ വൈദികനായത്. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. 2020 ലായിരുന്നു ഡീക്കന്‍പട്ടം ലഭിച്ചത്. 2010 ജൂലൈ നാലിനാണ് ഇതിന് മുമ്പ് രൂപതയില്‍ ഒരു പൗരോഹിത്യസ്വീകരണം നടന്നത്. എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്നതാണ് നവവൈദികന്‍ ആദര്‍ശവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്ലരീഷന്‍ സഭാംഗമാണ് നവവൈദികന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates