spot_imgspot_imgspot_imgspot_img

ലെയോ മാര്‍പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍സിറ്റി: ലെയോ മാര്‍പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 25 മുതല്‍ 28 വരെ തീയതികളിലാണ് പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം. പാരീസ്,ലൂര്‍ദ്ദ്, മെറ്റസ് എന്നിവയാണ് പാപ്പ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം ആറാം അധ്യായം 51 ാം തിരുവചനമാണ് സന്ദര്‍ശനത്തിന്റെ മുദ്രാവാക്യം. സെപ്തംബര്‍ 25 ന് രാവിലെ 7.30 ന് പാപ്പ റോം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. പാപ്പയുടെ സന്ദര്‍ശനത്തിന്റെ അവസാനസ്റ്റോപ്പാണ് മെറ്റ്‌സ്, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1988 ല്‍ മെറ്റ്‌സ് സന്ദര്‍ശിച്ചതിനു ശേഷം ആദ്യമായാണ് ഒരു പാപ്പ ഇവിടെയെത്തുന്നത്. ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്ന പാപ്പ ജപമാലയ്ക്ക് നേതൃത്വം നല്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates