കോംഗോയിലെ കത്തോലിക്കാ ദേവാലയത്തില്‍ ബോംബ് സ്‌ഫോടനം

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കത്തോലിക്കാ ദേവാലയത്തില്‍ ബോംബ് സ്‌ഫോടനം. രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ജൂണ്‍ 27 ന് അതിരാവിലെയാണ് സ്‌ഫോടനമുണ്ടായത്.

ഹോംമെയ്ഡ് ബോംബ് ആണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച കുര്‍ബാന ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനമുണ്ടായത്. രണ്ടു സ്ത്രീകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അവരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്വയര്‍സംഘം നില്ക്കുന്ന സ്ഥലത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. അള്‍ത്താര ഒരുക്കാനും മറ്റുമായിട്ടാണ് സ്ത്രീകള്‍ നേരത്തെ ദേവാലയത്തിലെത്തിയത്.

ദേവാലയത്തിലെ ബോംബ് സ്‌ഫോടനത്തിന് ശേഷം ഒരു ബാറില്‍ ചാവേറാക്രമണവും നടന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates