അരുളിക്ക മോഷണം പോയി

ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ആരാധനയ്ക്ക് മുമ്പ് അരുളിക്ക മോഷണം പോയി. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് സെന്റ് ബര്‍ണാബാസ് കത്തോലിക്കാ ദേവാലയത്തിലെ അരുളി്ക്കയാണ് മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഒമ്പതരയ്ക്കായിരുന്നു ആരാധന നിശ്ചയിച്ചിരുന്നത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് അരുളിക്ക കാണാതെ പോയ വിവരം ദേവാലയ അധികാരികള്‍ മനസ്സിലാക്കിയത്.

ദേവാലയത്തിന്റെ അകത്ത് മോഷ്ടാവ് ഒളിച്ചിരുന്നിരിക്കാം എന്നും ദേവാലയം തുറന്നപ്പോള്‍ ആരും അറിയാതെ അരുളിക്കയുമായി കടന്നുകളഞ്ഞതാവാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മോഷണം മാത്രമാണോ പിന്നിലുള്ളതെന്നും സംശയിക്കുന്നുണ്ട്. കാരണം ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതിനകം കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ നിരവധിയായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്..

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates