Wednesday, January 22, 2025
spot_img

വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കാന്‍ പോയിരുന്ന പതിവ് ആരംഭിച്ചത് എന്നു മുതല്ക്കായിരുന്നു?

വിശുദ്ധ കുമ്പസാരം നമ്മുടെ ആത്മീയജീവിതത്തിന്റെ ഭാഗമാണ്. കോവിഡ് പ്രതിസന്ധി ലോകത്തെ കീഴടക്കിയപ്പോഴും ഓണ്‍ലൈനിലൂടെയുളള മറ്റ് തിരുക്കര്‍മ്മങ്ങള്‍ നമുക്ക് ലഭ്യമായപ്പോഴും കിട്ടാതെ പോയത് വിശുദ്ധ കുമ്പസാരവും നേരിട്ടുള്ള ദിവ്യകാരുണ്യസ്വീകരണവുമായിരുന്നു.

നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചുപോരുന്ന ആത്മീയമായ മരവിപ്പിനും മടുപ്പിനും ഒരുപക്ഷേ കാരണമായിരിക്കുന്നതും കുമ്പസാരജീവിതം ഇല്ലാതെ പോയതാവാം. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് വിശുദ്ധ കുമ്പസാരം നടത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഹൃദയവിശുദ്ധിയോടെ ദിവ്യകാരുണ്യസ്വീകരണത്തിന് അണഞ്ഞിരുന്ന നാളുകള്‍ നമ്മുടെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ എന്നുമുതല്ക്കാണ് ഇത്തരമൊരു പതിവ് ആരംഭിച്ചതെന്ന് പലര്‍ക്കും അറിഞ്ഞുകൂട. കുമ്പസാരം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.

ജറുസലേം കൗണ്‍സിലിന് മുമ്പ് എഡി 48 ഓടെയാണ് കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്ന രീതി സഭയില്‍ ആരംഭിച്ചതെന്നാണ് ചില തെളിവുകള്‍ പറയുന്നത്. മാരകപാപങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമാണ് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ തടസ്സമായിട്ടുള്ളൂ. ലഘുപാപം ചെയ്തവര്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് മുമ്പ് കുമ്പസാരിക്കേണ്ടതില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!