മാര്‍പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍ ആലഞ്ചേരി

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണസൗഖ്യം പ്രാപിച്ച് അനുദിന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യവാനായി കഴിവതും വേഗം തിരിച്ചെത്തുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു. പാപ്പായുടെ ഉദരശസ്ത്രക്രിയ വിജയകരമായി നടന്നതില്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കുടല്‍ സംബന്ധമായ അസുഖത്തെതുടര്‍ന്നായിരുന്നു പാപ്പായ്ക്ക് സര്‍ജറി വേണ്ടിവന്നത്. റോമിലെ ജെമല്ലി ആശുപത്രിയിലായിരുന്നു സര്‍ജറി. പത്തുപേരുടെ മെഡിക്കല്‍ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates