Friday, February 13, 2026
spot_img
More

    ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുമായി ബെനഡിക്ട് പതിനാറാമന്‍

    വത്തിക്കാന്‍സിറ്റി: ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആയുരാരോഗ്യത്തിന് വേണ്ടി പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനയിലാണെന്ന് സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സ്വെയ്‌ന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തിന്റെ പേരില്‍ മാര്‍പാപ്പ സര്‍ജറിക്ക് വിധേയനായത്. റോമിലെ ജെമ്മെലി ഹോസ്പിറ്റലിലാണ് പാപ്പായെ പ്രവേശിപ്പിച്ചിരിക്കുന്നത്. പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കേണ്ടതില്ലെന്നാണ് വത്തിക്കാന്‍ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന്് വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി പത്രപ്രവര്‍ത്തകരെ ജൂലെ അഞ്ചിന് അറിയിച്ചിരുന്നു. അടുത്ത ദിവസം പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. രാത്രിയില്‍ നല്ലതുപോലെ ഉറങ്ങിയെന്നും പ്രഭാതഭക്ഷണം കഴിച്ചുവെന്നും ദിനപ്പത്രം വായിച്ചുവെന്നും ഇതോട് അനുബന്ധിച്ചുള്ള പത്രക്കുറിപ്പ് പറയുന്നു. ജോണ്‍ പോള്‍ രണ്ടാമന് വെടിയേറ്റപ്പോഴും മദര്‍ തെരേസയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായപ്പോഴും ഈ ആശുപത്രിയിലായിരുന്നു ചികിത്സ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!