മുംബൈ: ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഫാ. സ്റ്റാന്‍സ്വാമി മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍വകുപ്പ് അറിയിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്. പോലീസ് ആദ്യം കേസ് രജിസ്ട്രര്‍ ചെയ്തതിന് ശേഷമാകുംഅന്വേഷണമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പൂനൈയിലെ എല്‍ഗോര്‍ പരിഷത് ദളിത് സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് ഫാ.സ്റ്റാന്‍സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് 84 കാരനായ ഫാ. സ്വാമി അന്തരിച്ചത്.