വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ സമാധാനാശംസ നമുക്കേറെ പരിചിതമാണ്. എന്നാല്‍ ഇത്തരമൊരു ലിറ്റര്‍ജിക്കല്‍ ആക്ഷന്റെ യഥാര്‍ത്ഥ ഉറവിടവും അര്‍ത്ഥവും അറിയാവുന്നവര്‍ ഒരുപക്ഷേ കുറവായിരിക്കും. വെറുമൊരു ചടങ്ങ് നിര്‍വഹിക്കലല്ല മറിച്ച് ക്ഷമ ചോദിക്കലാണ് അത്. എന്നോട് ക്ഷമിക്കണം എന്ന് പറയുന്നതിന്റെയോ എനിക്ക് ക്ഷമ തരൂ എന്ന് അപേക്ഷിക്കുന്നതിന്റെയോ പ്രതീകമായിട്ടാണ് നാം അതിനെ കാണേണ്ടത്.
ആദ്യകാലങ്ങളില്‍ സമാധാനാശംസ നല്കിയിരുന്നത് പരസ്പരം ചുംബിച്ചുകൊണ്ടായിരുന്നു. പിന്നീട് അതിന് മാറ്റം വരുത്തുകയായിരുന്നു. തൊട്ടരികില്‍ നില്ക്കുന്ന വ്യക്തി ആരാണെന്ന് അറിയാത്തതുകൊണ്ടായിരുന്നു ഇതില്‍ മാറ്റം വരുത്തിയത്.