വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച; ഇത്തവണയും തിരുനാൾ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ  വാൽസിംഗ്ഹാമിലേക്ക്  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ്  ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  അഞ്ചാമത്  വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷവും തീർത്ഥാടനം. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ  വാൽസിംഗ്ഹാം തീർത്ഥാടനത്തിൽ   പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക്  മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളുവെന്ന് രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 .30  ന്  ജപമാലയോടുകൂടി  തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. 2 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.  വിശുദ്ധ കുർബാനക്ക് ശേഷം  തിരുന്നാൾ പ്രദക്ഷിണവും 4 .30  ന്   ദിവ്യകാരുണ്യ ആരാധനയും നടക്കും.

കോവിഡ് മുക്ത നാളുകൾക്കായി കാത്തിരിക്കുന്ന ലോകത്തിന്  പ്രതീക്ഷയും ആശ്വാസവുമേകുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ട് തിരുക്കർമ്മങ്ങളിൽ പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. തിരുനാളിൽ നേരിട്ട് സംബന്ധിക്കുവാൻ ഏവർക്കും സാധ്യമല്ലാത്ത സാഹചര്യത്തിൽ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും  ഫേസ്ബുക് പേജിലൂടെയും തിരുനാൾ തിരുക്കർമങ്ങൾ തത്സമയം വീക്ഷിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഫാ. ടോമി എടാട്ട്
പിആർഒ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates