വിശുദ്ധ ലൂയി മാര്‍ട്ടിനെ നമുക്കെല്ലാം അറിയാം. വിശുദ്ധ കൊച്ചുത്രേസ്യായുടെ പിതാവ്. വിശുദ്ധ സെലിന്‍ ഗ്വെരിന്റെ ഭര്‍ത്താവ്. വിശുദ്ധരായ മാതാപിതാക്കളായിരുന്നു മാര്‍ട്ടിനും സെലിനും. എന്നാല്‍ മാര്‍ട്ടിന്റെ ജീവിതത്തില്‍ ഏറെ സങ്കടങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. കുടുംബനാഥന്‍, ഭര്‍ത്താവ്, പിതാവ് എന്നീ നിലകളിലെല്ലാം മാര്‍ട്ടിന്‍ ഏറെ സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, വിഷാദത്തിന് അടിപ്പെട്ടുപോയ വ്യക്തികൂടിയായിരുന്നു മാര്‍ട്ടിന്‍. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാര്‍ട്ടിന്‍ ആശ്രയിച്ചത് വിശുദ്ധ ഗ്രന്ഥമായിരുന്നു.തിരുവചനങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ മാര്‍ട്ടിന് സാധിച്ചിരുന്നു. എന്നാല്‍ മാര്‍ട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട തിരുവചനം ഉല്‍പത്തിയുടെ പുസ്തകം 15 ാം അധ്യായത്തിലെ ഒന്നാം വാക്യമായിരുന്നു.
അബ്രാം ഭയപ്പെടേണ്ട ഞാന്‍ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.
ഭാര്യയുടെ വേര്‍പാടുമൂലം വേദനിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ തങ്ങളുടെ ജീവിതാന്തസ് തിരഞ്ഞെടുക്കുമ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കന്മാര്‍ക്കും കുടുംബത്തിന്റെ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിക്കുമ്പോള്‍ തളര്‍ന്നുപോകുന്ന കുടുംബനാഥന്മാര്‍ക്കും എല്ലാം ആശ്വാസം നല്കുന്നതാണ് ഈ തിരുവചനം. അതുകൊണ്ട് തന്നെ കുടുംബജീവിതം നയിക്കുന്നവരെല്ലാം പ്രത്യേകിച്ച് കുടുംബനാഥന്മാര്‍ ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് ഏറെ അനുഗ്രഹപ്രദമായിരിക്കും.