മനില: സാന്‍ റോക്കി കത്തീഡ്രലില്‍ വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ തലകറങ്ങി വീണ വൈദികന്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ഫാ. മാനുവല്‍ ജാഡ്രാക്വൂ( 58) ആണ് മരണമടഞ്ഞത്. ജൂലൈ 24 നായിരുന്നു സംഭവം.
പിന്നീട് നടത്തിയ പരിശോധനയില്‍ വൈദികന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹം ചൈനയുടെ കോവിഡ് വാക്‌സിനായ സിനോവാക് രണ്ടു ഡോസും സ്വീകരിച്ചിരുന്നുവെന്ന് ഫിലിപ്പൈന്‍സ് സഭയുടെ മുതിര്‍ന്ന വക്താവ് അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചതാണ് പുരോഹിതന്റെ മരണത്തിന് കാരണമായതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.
ഫിലിപ്പൈന്‍സിലെ ഭൂരിപക്ഷവും ചൈനയുടെ കോവിഡ് വാക്‌സിനാണ് ഉപയോഗിക്കുന്നത്. വൈദികന്റെ മരണത്തോടെ വാക്‌സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.