കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹിന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് എന്നീ നാടാര്‍ വിഭാഗങ്ങള്‍ക്കാണ് നേരത്തെ സംവരണം ഉണ്ടായിരുന്നത്.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.