Wednesday, February 4, 2026
spot_img
More

    മാര്‍പാപ്പയ്ക്ക് മൂന്നു വെടിയുണ്ടകളുമായി ഒരു കത്ത്!

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അയച്ച കത്തില്‍ മൂന്നു വെടിയുണ്ടകള്‍. ദ് പോപ്പ്, വത്തിക്കാന്‍സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ , റോം എന്ന് പേന കൊണ്ടെഴുതിയ കത്തിലാണ് പിസ്റ്റലുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മൂന്നു വെടിയുണ്ടകള്‍ ഉണ്ടായിരുന്നത്.

    ഫ്രാന്‍സില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മിലാന്‍ പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരനാണ് ഈ കത്തിനെക്കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചതും പിന്നീട് പോലീസില്‍ വിവരം അറിയിച്ചതും. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുവെടിയുണ്ടകള്‍ കത്തിനുള്ളില്‍ കണ്ടെത്തിയത്.

    കത്തിനെക്കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!