സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം വെളിപെടുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: സാധാരണ പ്രവൃത്തികളിലൂടെയാണ് ദൈവം തന്നെതന്നെ വെളിപ്പെടുത്തുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അസാധാരണ സംഭവങ്ങളില്‍ മാത്രം ദൈവത്തിന്‌റെ ഇടപെടല്‍ കാണുന്നതാണ് ആധുനികസമൂഹം. എന്നാല്‍ സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം തന്നെതന്നെ വെളിപ്പെടുത്തുന്നത്. ട്വിറ്ററിലൂടെയാണ് പാപ്പ ഈ സന്ദേശം നല്കിയത്.

ദൈവം അസാധാരണ സംഭവങ്ങളില്‍ വരുന്നില്ല. മറിച്ച് നമ്മുടെ ദിവസങ്ങളിലെ വിരസതയിലും ചിലപ്പോഴെങ്കിലും ക്ഷീണിപ്പിക്കുന്ന ജോലിക്രമങ്ങളിലും ദൈവേഷ്ടം ചെയ്യാന്‍ പരിശ്രമിച്ച് എളിമയോടും എന്നാല്‍ ഇച്ഛാശക്തിയോടും ദൃഢതയോടും നാം മുന്നോട്ടു കൊണ്ടുപോകുന്ന ചെറിയ കാര്യങ്ങളിലൂടെയാണ് ദൈവം തന്റെ പ്രവൃത്തികള്‍ ചെയ്യുന്നത്. പാപ്പ പറയുന്നു.

നാലു കോടിയിലേറേ ആളുകള്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങളുടെ അനുയായികളാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates