റോം: ജെനസാനോ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന സദുപദേശങ്ങളുടെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. മാതാവിന്റെ പിറവിത്തിരുനാള്‍ ആഘോഷിക്കുന്ന സെപ്തംബര്‍ എട്ടിന് തലേനാള്‍ ഏഴാം തീയതിയാണ് പാപ്പ ഇവിടെ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നത്. അഗസ്റ്റീനിയന്‍ സന്യാസികള്‍ മേല്‍നോട്ടം വഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് ഇത്. അല്‍ബേനിയായില്‍ നിന്നുള്ള രൂപമാണ് ഇവിടെയുള്ളത്. ഈ മാതാവിനോടു കഴിഞ്ഞ അമ്പതിലേറെ വര്‍ഷമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് ലെയോപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. 2025 മെയ് 10 ാം തീയതി പാപ്പ ഇവിടെയെത്തിയിട്ടുണ്ട്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.